03:54pm 06 September 2026
NEWS
അബ്ബാം മൂവീസിൻ്റെ പുതിയ സംരംഭം.
05/09/2026  01:14 PM IST
ജി കൃഷ്ണൻ
അബ്ബാം മൂവീസിൻ്റെ പുതിയ സംരംഭം

 

യു.കെ യിൽ നിന്നുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസം കേരളത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത ചലച്ചിത്ര നിർമ്മാണ കമ്പനിയായ അബ്ബാം മൂവീസിന്റെ സാരഥികളായ എബ്രഹാമും ഷീല എബ്രഹാമും പുതിയ ചുവടുവയ്പിലേക്ക്. 

ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സേവന മേഖലകളിലൊന്നാണ് ഹോസ്പിറ്റാലിറ്റി അഥവാ ആതിഥേയത്വ രംഗം. ഹോട്ടലുകൾ, റിസോർട്ടുകൾ, ക്രൂയിസ് ലൈനുകൾ, എയർലൈനുകൾ, ടൂറിസം കമ്പനികൾ, റസ്റ്റോറന്റുകൾ, ലക്ഷ്വറി സർവീസ് ബ്രാൻഡുകൾ, ഇവൻ മാനേജ്മെൻറ് സ്ഥാപനങ്ങൾ എന്നിവയിലുടനീളം വന്‍കരിയർ അവസരങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്. ആഗോളയാത്രകളും ടൂറിസവും വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നൈപുണ്യമുള്ള ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾക്ക് മുൻപെങ്ങുമില്ലാത്ത വിധം മികച്ച ആവശ്യക്കാരാണുള്ളത്. ഹോസ്പിറ്റാലിറ്റി എന്നത് കേവലം ഒരു ജോലി മാത്രമല്ലെന്ന് തെളിയിക്കുന്ന വിധം ഇതിന്‍റെ സാധ്യതകൾ ഏറെ ഏറെ കൂടി വരികയാണ്. 

കേരളം ഇന്ന് ഒരു മുൻനിര ടൂറിസം കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാകട്ടെ ആഡംബര ഹോസ്പിറ്റാലിറ്റി മേഖല വളരെ വേഗത്തിൽ വികസിപ്പിച്ചു കൊണ്ടുമിരിക്കുന്നു.

 ഇത്തരമൊരു സാഹചര്യത്തിലാണ് അബ്ബാം പുതിയ മേഖലയിലേക്ക് കാലൂന്നിയിരിക്കുന്നത്. ഈ സ്ഥാപനത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നടനും എംഎൽഎയുമായ രമേശ് പിഷാരടി, എംഎൽഎ ഉമാ തോമസ്, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, കൊച്ചി മേയർ അഡ്വക്കേറ്റ് മിനിമോൾ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി നിർവഹിച്ചു.

എറണാകുളം കടവന്ത്രയിൽ തേര്‍ഡ് ക്രോസ്സില്‍ അഞ്ചാം ഹൗസിൽ നടന്ന ചടങ്ങിൽ പ്രമുഖ അതിഥികള്‍ ആശംസകൾ നൽകി സംസാരിച്ചു.
സതേണ്‍ റീജിയണല്‍ ഡയറക്ടര്‍ വെങ്കിടേഷൻ ദത്താ ത്രേയന്‍ (മിനിസ്റ്ററി ഓഫ് ടൂറിസം) അബ്ബാം ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മാനേജ്മെന്‍റിന്‍റെ കോര്‍പ്പറേറ്റ് ഹെഡ് ര‍‍‍ഞ്ജിത്ത് ബല്‍റാം എന്നിവർ ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസത്തിന്‍റെ ഭാവി കാര്യങ്ങളെക്കുറിച്ചും അബ്ബാമിന്‍റെ കാഴ്ചപ്പാടുകളെ കുറിച്ചും വിശദമായി പറയുകയുണ്ടായി.
ചലച്ചിത്ര നിര്‍മ്മാതാക്കളായ ജോണി സാഗരിക, അൽവിൻ ആന്‍റണി, ലോറൻസ്, ഖാദർ ഹസ്സൻ, തിരക്കഥാകൃത്ത് നിഷാദ് കോയ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. അബ്ബാമിന്‍റെ മാനേജിംഗ് പാർട്നേഴ്സായ എബ്രഹാം, ഷീല എബ്രഹാം എന്നിവർ ഏവർക്കും നന്ദി പറഞ്ഞു.
 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img